തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയും, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും (ഐ. ആര്‍.സി.ടി.സി) സംയുക്തമായി ഇന്ത്യയിലുടനീളമുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സാധാരണ ജനങ്ങള്‍ക്കായി ഇക്കണോമി മീല്‍സ് ഫോര്‍ ജനറല്‍ കോച്ചസ് എന്ന പദ്ധതി നടപ്പിലാക്കി. സാധാരണ യാത്രക്കാര്‍ യാത്രചെയ്യുന്ന ജനറല്‍ കോച്ചുകളെ കേന്ദ്രീകരിച്ചാണ് ഇക്കണോമി മീല്‍സിന്‍റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയും ഗുണമേന്മയും ശുചിത്വവുമുള്ള ഭക്ഷണമാണ് ഇക്കണോമി മീല്‍സിലൂടെ വിതരണം ചെയ്യുന്നത്.
(ലെമണ്‍ റൈസ്/പുളി സാദം/തൈര് സാദം/ദാല്‍ കിച്ചടി (200 ഗ്രാം),അച്ചാര്‍,സ്പൂണ്‍): 20 രൂപജനതാഖാനപൂരി ബജി (325 ഗ്രാം):20 രൂപലഘുഭക്ഷണം സൗത്ത് ഇന്ത്യന്‍ റൈസ്(350 ഗ്രാം),പൊങ്കല്‍(350 ഗ്രാം), മസാല ദോശ (350 ഗ്രാം): 50 രൂപവെള്ളം: 15 രൂപ കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലും കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ആദ്യത്തെ പ്ളാറ്റ് ഫോമിലെ കൊല്ലം - നാഗര്‍കോവില്‍ വശങ്ങളിലാണ് രണ്ട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കൗണ്ടറില്‍ നിന്ന് വിലക്കുറവില്‍ ഭക്ഷണം വാങ്ങിക്കാം.വരും ദിവസങ്ങളില്‍ മറ്റു പ്ളാറ്റ്ഫോമിലേക്കും വ്യാപിക്കുമെന്ന് ഐ.ആര്‍.സി.ടി.സി അധികൃതര്‍ പറഞ്ഞു.