കന്യാസ്ത്രീകളെ ചീത്തവിളിച്ച് കോണ്‍വെന്റിന് നേരെ ആക്രമണം

തളിപ്പറമ്പ്: കോണ്‍വെന്റ് വളപ്പില്‍ അതിക്രമിച്ചു കയറിയ സംഘം കന്യാസ്ത്രീകള്‍ക്കും അന്തേവാസികളെ ചീത്തവിളിക്കുകയും ചാപ്പലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. തളിപ്പറമ്പ് പുഷ്പഗിരി ഗാന്ധിനഗര്‍ സ്ട്രീറ്റിലെ ഫാത്തിമ മാതാ കോണ്‍വെന്റിന് നേരെയാണ് അക്രമണമുണ്ടായത്. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോത്സ്‌ന നല്‍കിയ പരാതിയിന്മേല്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി രണ്ടു തവണയാണ് കോണ്‍വെന്റിനു നേരെ കല്ലേറുണ്ടായത്. ആദ്യത്തെ അക്രമം 9.30 നായിരുന്നു. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം കന്യാസ്ത്രീകളെയും അന്തേവാസികളെയും ചീത്തവിളിക്കുകയുമായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭയം കാരണം കന്യാസ്ത്രീകളും അന്തേവാസികളും പ്രതികരിച്ചില്ല. രാത്രി 11.30 മണിയോടെ സംഘം വീണ്ടും കോണ്‍വെന്റ് വളപ്പില്‍ കയറി അസഭ്യം പറയുകയും കല്ലെറിയുകയുമായിരുന്നുവത്രെ.