സര്‍വീസ് റോഡില്‍ കെഎസ്ആര്‍ടി ബസ് പണിമുടക്കി

നീലേശ്വരം: നീലേശ്വരം ദേശീയ പാതയില്‍ സര്‍വീസ് റോഡില്‍ കെ എസ് ആര്‍ ടി സി ബസ് പണിമുടക്കിയതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കണ്ണൂരിലേക്ക് പോകുകയായിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിലെ 05:40 ആര്‍ എസ് സി 439 കണ്ണൂര്‍ ടി ടി സര്‍വീസാണ് വൈകിട്ട് 3 മണിയോടെ പെരുവഴിയിലായത്