കൊച്ചി: സ്പായില്‍ മാനേജര്‍ തസ്തിക വാഗ്ദാനം ചെയ്ത് യുവതിയെ കൊച്ചിയിലെത്തിച്ച് ലഹരി നല്കി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കളമശ്ശേരിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ക്രൂരകൃത്യം അരങ്ങേറിയത്. സ്പായിലെ തൊഴില്‍ സാധ്യത സംബന്ധിച്ച് സംസാരിക്കുന്നതിനായി യുവതിയെ ഇന്റര്‍വ്യൂവിന് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ലഹരി നല്കി ബോധരഹിതയാക്കിയ ശേഷം പീഡനം നടത്തുമ്പോള്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ പിന്നീട് ഭീഷണിപ്പെടുത്താനും ശ്രമം നടന്നു.
നിലവില്‍ കളമശ്ശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അതിജീവിത നല്കിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ മറ്റൊരു യുവതിക്ക് കൂടി പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്പായുടെ മറവില്‍ അനധികൃത ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസിന്റെ പ്രധാന അന്വേഷണ പരിധിയിലുള്ളത്. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.