കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: മെറ്റയെ വിളിച്ചുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നിര്‍ദേശപ്രകാരം മെറ്റ അധികൃതരെ മന്ത്രാലയത്തിലേക്ക് വിളിപ്പിക്കാനും സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക സുരക്ഷയെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് ഈ നിര്‍ണായക നീക്കം.