നീലേശ്വരം : കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു നടവഴിയിലെ അപകട കുഴി. നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിക്ക് സമീപം മേല്‍പ്പാലത്തിന് താഴെയായി റെയില്‍ പാലം മുറിച്ച് കടക്കുന്നതിനടുത്താണ് ജനങ്ങള്‍ക്ക് ഭീഷണിയായി അപകട കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴിക്ക് മേലെ കേബിള്‍ പോകുന്ന ഇരുമ്പ് പൈപ്പും ഉണ്ട്. കോണ്‍ഗ്രീറ്റ് സ്ലാബും തകര്‍ച്ചയിലാണ്. കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. കാലവര്‍ഷത്തില്‍ വെള്ളം കുത്തി ഒഴുകിയതാണ് ഈ കുഴി രൂപപ്പെടുവാന്‍ കാരണം. പരിസരത്ത് രണ്ട് ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ മലയോര മേഖലയില്‍ നിന്നുള്ളവര്‍ ബസ്റ്റാന്റ് ഭാഗത്തെക്ക് പോകുന്നതും വരുന്ന തുമെല്ലാം ഇതുവഴിയാണ്. ഇവിടെ നടവഴിയുടെ വീതി റെയില്‍വെ കുറച്ചതിനാല്‍ കുഴിയില്‍ ചാടാതെ പോകുവാന്‍ പറ്റാത്ത സ്ഥിതിയാണ്. ബസ്റ്റാന്റ് ഭാഗത്തെക്ക് നടന്ന് പോകുന്നവര്‍ക്ക് തൊട്ടടുത്ത് എത്തിയാല്‍ മാത്രമേ കുഴി കാണുവാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ പേര്‍ കുഴിയില്‍ വീണ് വലിയ അപകടം സംഭവിക്കുന്നതിന് മുമ്പേ തന്നെ കുഴി നികത്തണമെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.