കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ വജ്രാഭരണങ്ങള്‍ നഷ്ടമായി. ഒരു കോടി രൂപയുടെ കവര്‍ച്ച നടന്നതായി കരുതുന്നു. ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയോ ആണ് മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി മനസിലാകുന്നത്. സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.