അമൃതയുടെ വിവാഹം നാളെ; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും

കാഞ്ഞങ്ങാട്: കല്ല്യോട്ട് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശരത്‌ലാലിന്റെ സഹോദരി അമൃതയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ എത്തും. കല്യോട്ടെ പി.കെ.സത്യനാരായണന്റെയും പി.കെ.ലതയുടെയും മകളാണ് അമൃത. ബന്തടുക്ക മാണിമൂലയിലെ കെ.നാരായണന്‍ മണിയാണിയുടെയും എം.നാരായണിയുടെയും മകന്‍ എം.മുകേഷ്‌കുമാറാണ് വരന്‍. നാളെ ചെമ്മട്ടംവയല്‍ പലേഡിയം ഓഡിറ്റോറിയത്തില്‍ 11.40 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിവാഹം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ അമൃതയുടെ കല്ല്യോട്ടെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നു. നാളെ മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, രാഹുല്‍ മാങ്കൂട്ടം തുടങ്ങിയവര്‍ എത്തുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ രാഹുല്‍ഗാന്ധി നാളെ കേരളത്തിലെത്തുന്നുണ്ട്. ഉറപ്പില്ലെങ്കിലും രാഹുല്‍ ഗാന്ധി വിവാഹചടങ്ങില്‍ പങ്കെടുക്കാനുള്ള സാധ്യത കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല