എറണാകുളം: സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ എസ്എന്‍ഡിപി യോഗത്തിന് ഹൈക്കോടതി നിര്‍ദേശം. എല്ലാ ശാഖാ യോഗങ്ങളില്‍ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആര്‍.രവിയുടെ ഉത്തരവ്. അംഗങ്ങളുടെ വിലാസം, തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരുമാസത്തിനകം പട്ടിക തയ്യാറാക്കണം. എസ്.എന്‍.ഡി.പിയുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് നിയമനങ്ങള്‍ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.