പതിനാറുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെ പോക്‌സോ കേസ്‌

മേല്‍പ്പറമ്പ്: പതിനാറുകാരിയെ പിതാവ് പീഡിപ്പിച്ചതായ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍പരിധിയിലെ 46 കാരനായ പിതാവിനെതിരെയാണ് പോലീസ് കേസെടുത്തത്. പിതാവിന്റെ പീഡനത്തെകുറിച്ച് കുട്ടിതന്നെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ നേരിട്ട് ചെന്ന് പരാതി നല്‍കുകയായിരുന്നു. കേസെടുത്തതായി അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി.