നീലേശ്വരം: മഹാത്മാ ഗാന്ധി ട്രോഫിക്കായുള്ള ഉത്തരമലബാര്‍ ജലോത്സവം നവംബര്‍ 14ന് നടത്താന്‍ സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചതോടെ കായലോളങ്ങളില്‍ വള്ളംകളിയുടെ ആരവമുയര്‍ന്നു. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ്, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജലോത്സവം കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനലിലാണ് നടക്കുക. സംഘാടകസമിതി രൂപീകരണ യോഗം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പാനല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ അവതരിപ്പിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി. നാരായണന്‍,ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, സൗദ, ചെറുവത്തൂര്‍ പഞ്ചായത്ത് അംഗം കെ. രജനി,വള്ളംകളി അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് ബാബു, ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. മിനിമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ നീലേശ്വരം സി.ഐ. കെ. പ്രശാന്ത്, ഫയര്‍ഫോഴ്സ് ഓഫീസര്‍ ഗണേശന്‍, സേതു ബങ്കളം, ടി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍ സ്വാഗതവും വള്ളംകളി അസോസിയേഷന്‍ സെക്രട്ടറി ടി.വി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
ഉത്തരമലബാര്‍ ജലോത്സവം നവംബര്‍ 14 ന്
You may also like