കാഞ്ഞങ്ങാട്: രാജ്യവ്യാപക പണിമുടക്കിനെത്തുടര്‍ന്ന് ബാങ്കിങ് സേവനങ്ങള്‍ അഞ്ച് ദിവസം തടസ്സപ്പെട്ടേക്കാം. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് പണിമുടക്ക്. തൊട്ടുമുമ്പുള്ള വാരാന്ത്യ അവധികൂടി എത്തുമ്പോള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ബാങ്കിങ് ഇടപാടുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നിര്‍ദേശം നല്കി. സമരം പരിഗണിച്ച് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ നടപടി സ്വീകരിച്ചതായി ബാങ്കുകള്‍ അറിയിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്.
പണിമുടക്ക്: ബാങ്കുകള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം പ്രവര്‍ത്തിക്കില്ല
You may also like