ആലപ്പുഴ: ഛായാഗ്രാഹകന്‍ ആലപ്പുഴ പൂന്തോപ്പു വാര്‍ഡ് തൈപ്പറമ്പ് വീട്ടില്‍ ടി.എന്‍.കൃഷ്ണന്‍കുട്ടി (96) അന്തരിച്ചു. 1960 ല്‍ ഉദയാ നിര്‍മ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി ക്യാമറാ ചലിപ്പിച്ചു. ഹരിഹരന്‍ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പടെ എഴുപതില്‍പരം സിനിമകളുടെ ഛായാഗ്രാഹകനായി. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എം.എം. നേശന്‍, പി.ജെ.ആന്‍റണി, ശശികുമാര്‍, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണന്‍ എന്നീ സംവിധായകരുടെ സിനിമകള്‍ക്കു വേണ്ടി ക്യാമറാ ചലിപ്പിച്ചു. 1985 ല്‍ ജോര്‍ജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കു വേണ്ടിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഭാര്യ: ലളിതമ്മ, മക്കള്‍: ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ജ്യോതികൃഷ്ണ.
ഛായാഗ്രാഹകന്‍ ടി.എന്‍.കൃഷ്ണന്‍കുട്ടി അന്തരിച്ചു
You may also like