തിരുവനന്തപുരം: സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി.സതീശന്. കാന്തപുരം പറഞ്ഞതിനെ സര്‍ക്കാരോ കോണ്‍ഗ്രസ് പാര്‍ട്ടിയോ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 19-ാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടില്‍ പറഞ്ഞതെന്നും ഇസ്ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്.
കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
You may also like