കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്തു എന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ട് കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഡോ: വി ജിതേഷിന്റെ (56) പരാതിയില്‍ മുഹമ്മദ് ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.14 ന് 1.30 നും 2.30 നും ഇടയിലുള്ള സമയത്ത് പ്രതി ആശുപത്രിയിലെ കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് അതിക്രമിച്ചു കടന്ന് നേഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും കല്ലുകൊണ്ട് ക്യാഷ്വാലിറ്റിയുടെ ജനല്‍ ചില്ലുകളും, ട്രാഫിക് കോണും അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രിക്ക് പതിനായിരം രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് പരാതി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അതിക്രമം; ഒരാള്‍ക്കെതിരെ കേസ്
You may also like