വീട്ടമ്മ തൂങ്ങി മരിച്ചു

കരിന്തളം:വീട്ടമ്മയെ വീടിനടുത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പെരിയങ്ങാനത്തെ കിഴക്കേ ചരലിലെ എം.സരോജിനിയാണ് (62) മരിച്ചത്. കൊല്ലമ്പാറ ദിനേശ് ബീഡി ബ്രാഞ്ചിലെ റിട്ട: തൊഴിലാളിയായിരുന്നു.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്:പരേതനായ കുഞ്ഞിക്കണ്ണന്‍ മക്കള്‍: മണി, മനേഷ്. മരുമകള്‍: കൃഷ്ണ വേണി: സഹോദരങ്ങള്‍: രമേശന്‍, രതി.