ചെന്നൈ: ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. സംസ്ഥാന മുഖ്യമന്ത്രിമാര്‍ രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചയോഗത്തിലാണ് തീരുമാനം. ആവശ്യമായ ഭരണഘടനാ ഭേദഗതിക്ക് നിര്‍ദ്ദേശിക്കും. എം പി മാരുടെ കോര്‍ കമ്മിറ്റി രൂപീകരിക്കാനും പാര്‍ലമെന്‍റില്‍ കേന്ദ്ര നീക്കത്തെ ചെറുക്കാനും യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് എം കെ സ്റ്റാലിന്‍ വിളിച്ചയോഗത്തിന്‍റെ ആവശ്യം. യോഗത്തില്‍ 13 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. തൃണമൂല്‍, ഥടഞഇജ പാര്‍ട്ടികള്‍ പട്ടികയില്‍ ഇല്ല. രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ ഫെഡറലിസം സംരക്ഷിക്കാന്‍ ഒന്നിച്ച ദിനമായി അടയാളപ്പെടുത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടമെന്ന് അദേഹം പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ ഒന്നിച്ചു വളര്‍ന്നാലേ ഫെഡറലിസം നടപ്പാകൂ. മണ്ഡലപുനര്‍നിര്‍ണായത്തിന് എതിരല്ല. പക്ഷെ നടപടി ഏകപക്ഷീയം ആകാന്‍ പാടില്ല. നിലവിലെ സ്ഥിതിയില്‍ തസ്മിഴ്നാട്ടിന് എട്ട് സീറ്റ് നഷ്ടമാകുമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു.