വീട്ടമ്മയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബികയാണ് (60) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ചന്ദ്രന്‍(65) പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. മകന്‍ സനലിനും ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വാക്കുതര്‍ക്കമുണ്ടായതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രന്‍ അംബികയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. അച്ഛനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് മകന് വെട്ടേറ്റത്. സനലിന് കഴുത്തിലാണ് പരിക്കേറ്റത്. സനലിനെ കളമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.