പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യവീട്ടില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് സ്വദേശിയും വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍സ് ബ്യുറോ മരുതുംകുഴി ഇന്‍സ്പെക്ടറും ആയിരുന്ന ബിനീഷ് ലാല്‍ (50) തൂങ്ങി മരിച്ചു. ആറ്റിങ്ങലിലെ ഭാര്യവീട്ടിലാണ് തൂങ്ങിമരിച്ചത്. കുറ്റാന്വേഷണ മികവിനുള്ള 2025ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' മെഡല്‍ നേടി ഉദ്യോഗസ്ഥനാണ് ബിനീഷ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കടയിലും ഇന്‍സ്പെക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അഞ്ചുതെങ്ങിലെ പ്രമുഖമായ ക്രിമിനല്‍, അസ്വാഭാവിക മരണക്കേസുകളില്‍ അദ്ദേഹം അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്.