കാഞ്ഞങ്ങാട്: ഗള്‍ഫിലുള്ളയാളുടെ ഭാര്യയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ ജെ. രാഹുല്‍ എന്ന ജൂഡോ രാഹുലിനെയാണ് (34) ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എംപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്സ്പ്ക്ടെര് കെ പി ഷൈനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഒത്താശ ചെയ്തെന്ന പരാതിയില്‍ രാജന്, ഭാര്യ മിനി എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണ്. രാജന്റെ വാടക വീട്ടില്‍ വച്ചാണ് രാഹുല്‍ യുവതിയെ മയക്കുമരുന്ന് നല്കി ബലാല്‍സംഗം ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.