ചിറ്റാരിക്കാല്‍: വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ വ്യാപക എന്‍ഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. തിരൂരങ്ങാടിയില്‍ ലോറി നിറയെ സ്ഫോടകവസ്തുക്കള്‍ എത്തിയ സംഭവത്തിലാണ് മലപ്പുറത്ത് അന്വേഷണം നടക്കുന്നത്. മലപ്പുറത്ത് രണ്ടിടങ്ങളിലാണ് പരിശോധന. ഒന്ന് മലപ്പുറം തിരൂരങ്ങാടിയില്‍ ഹോളോബ്രിക്സ ഗോഡൌണിലാണ്, മറ്റൊന്ന് വണ്ടൂരിലുള്ള ഒരു വീട്ടിലാണ്. ഫെബ്രുവരി 7ന് തിരൂരങ്ങാടി ചെമ്മാട്ട് വെച്ച് ഒരു ലോറിയില്‍ നിന്നുള്ള സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. അത് ഹോളോബ്രിക്സ് കടയിലേക്ക് സാധനങ്ങളിറക്കുന്ന ലോറിയായിരുന്നു ഇത്. ലോറിയിലെ ഉള്ളിച്ചാക്കുകള്‍ക്കിടയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ഇവ പിടിച്ചെടുത്തിരുന്നു. ക്വാറിയിലേക്കുള്ള ആവശ്യത്തിന് എത്തിച്ചെന്നായിരുന്നു പറഞ്ഞത്. അതിന്റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള്‍ രണ്ടിടങ്ങളില്‍ പരിശോധന നടക്കുന്നത്. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കടുമേനിയിലാണ് പരിശോധന. നേരത്തെ കരിങ്കല്‍ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്ത് സ്ഫോടക വസ്തുക്കള്‍ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്. അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സ്ഫോടക വസ്തു പിടികൂടിയ കേസില്‍ ചിറ്റാരിക്കാലില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്