രാജപുരം: കര്‍ണാടകത്തില്‍ നിന്നും ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 192പാക്കറ്റ് മദ്യവുമായി യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു.വളാന്തോട് മാച്ചിപള്ളിയിലെ രമേശനെയാണ് (35) രാജപുരം ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസനും സംഘവുംഅറസ്റ്റുചെയ്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെഎല്‍ 60 എഫ് 3481 നമ്പര്‍ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിയ മദ്യവുമായി യുവാവ് അറസ്ററില്‍
