നീലേശ്വരം : മടിക്കൈ സ്വദേശിയെ ചീമേനി പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന് കൊമ്പില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളച്ചേരി തട്ടുമ്മലിലെ അമ്പുവിന്റെ മകന് കെ.വി ബിജുവിനെയാണ് (46) പ്ലാന്റേഷന് തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തേപ്പ് തൊഴിലാളിയായ ബിജു ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഭാര്യ: ഗീത.ടി, ഏകമകന് അഭിനവ് (അമ്പലത്തുകര സ്ക്കൂളില്‍ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി). ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടുപോയി.