കാലിക്കടവ് : സ്കൂട്ടറില്‍ കടത്തികൊണ്ട് വന്ന മയക്ക് മരുന്നുമായി യുവാവിനെ നീലേശ്വരം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കാര്‍ത്തികേയനും സംഘവും അറസ്റ്റുചെയ്തു. കാഞ്ഞിരോട് കുടുക്കിമൊട്ടയിലെ സി.പി.അജ്മലിനെയാണ് (23) 2.667 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റുചെയ്തത്. കാലിക്കടവ് ഒളവറ റോഡില്‍ ചന്തേരയില്‍ നിന്നുമാണ് സ്കൂട്ടിയില്‍ കടത്തി കൊണ്ടുവരികയായിരുന്ന എം.ഡി എം എയുമായി അജ്മലിനെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.വി.സന്തോഷ്കുമാര്‍, പി.രാജന്‍, പ്രിവന്‍റീവ് ഓഫീസര്‍ സി. വിജയന്‍., പി.കെ. ലീമ സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രദീപന്‍ എന്നിവരും കാസര്‍കോട് ഐബിയിലെ പ്രിവന്‍റ്റ്റീവ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍ മുഹമ്മദ് കബീര്‍ ; അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മുരളീ. കാസര്‍കോട് സ്ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിജിത്ത്, ശൈലേഷ് കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
സ്കൂട്ടറില്‍ കടത്തിയ മയക്ക് മരുന്നുമായി യുവാവ് അറസ്ററില്‍