റേഷന്‍ വിതരണം മുടങ്ങി

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷന്‍ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷന്‍ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇടക്കിടെ ഇ-പോസ്മെഷീന്‍ തകരാറിലാവുന്നുണ്ട്. നിലവാരമില്ലാത്ത മെഷീനാണ് റേഷന്‍ കടകള്‍ക്ക് നല്‍കിയത്.