കാസര്‍കോട്: മംഗല്‍പ്പാടി പെരിങ്കടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകന് അബൂബക്കര്‍ അസാനാണ് (13) മരിച്ചത്. മംഗല്‍പ്പാടി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ അബൂബക്കര്‍ അസാന് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. കുളി കഴിഞ്ഞ് തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോഴാണ് അബൂബക്കര്‍ അസാനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുട്ടി മുങ്ങിത്താഴുന്നത് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും കുളത്തില്‍ തിരച്ചില്‍ നടത്തി. രാത്രി 10 മണിയോടെ കുട്ടിയെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഗല്പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു