കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേരെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. ഇച്ചിലങ്കോട്ടെ ഇഷാന മന്‍സിലിലെ മുഹമ്മദ് ഫാറൂഖ് (52), ഇച്ചിലങ്കോട്ടെ അബ്ദുല്‍ ബഷീര്‍ (48), കൂടാല്‍ മേര്‍ക്കളയിലെ മുഹമ്മദലി (47) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് ഷിറിയ പുഴയിലെ ഇച്ചിലങ്കോട് നിന്നു പൂഴി കടത്താനുള്ള ശ്രമത്തിനിടെ ലോറിയും മണലുമുപേക്ഷിച്ചു പൂഴി ഊറ്റല്‍ സംഘം രക്ഷപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത ഏഴംഗസംഘത്തില്പ്പെട്ടവരാണ് പിടിയിലായ മുഹമ്മദ് ഫാറൂഖും അബ്ദുല്‍ ബഷീറും. ഇവര്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസ്, എസ്ഐമാരായ കെ. സനിത്, അനന്ത കൃഷ്ണമേനോന് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
മണല്‍മാഫിയ സംഘത്തിലെ മൂന്നുപേര്‍ അറസ്ററില്‍