നീലേശ്വരം: നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നാലുപേരെ കടിച്ച് ഭീതിപരത്തിയ തെരുവ് നായയെ ചത്തനിലയില്‍ കണ്ടെത്തി. നായയുടെ കടിയേറ്റ കരുവാച്ചേരിയിലെ മീന (52) അച്ചാംതുരുത്തിയിലെ ബേബി (50), കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന് സമീപത്തെ പി.സി ജോണി (75), രാമരത്തെ സുശീല(59) എന്നിവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് പേപിടിച്ച നായയാണെന്ന് സംശയിക്കുന്നു. നീലേശ്വരം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആനച്ചാല്‍, കടിഞിമൂല, ഓര്‍ച്ച, കോട്ടപ്പുറം, പുറത്തേക്കൈ എന്നീ ഭാഗങ്ങളിലാണ് തെരുവ് നായയുടെ ശല്ല്യം ഏറ്റവും രൂക്ഷം.
ഇന്നലെ നാലുപേരെ കടിച്ച തെരുവുനായ ചത്തു