തിരുവാഭരണ ഘോഷയാത്രയില്‍ ഭസ്മതട്ട് കക്കാട്ട് കോവിലകത്തില്‍ നിന്നും

നീലേശ്വരം: ശബരിമലയിലേക്ക് പന്തളത്ത് നിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയില്‍ പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍ ഭക്തര്‍ക്ക് നേരിട്ട് ഭസ്മം നല്‍കാറുണ്ട്. ഇതിനുള്ള ഭസ്മ തട്ട് നീലേശ്വരം കക്കാട് കോവിലകത്തെ പി കെ സുഭാഷും, അനുജന്‍ എ.സി സന്തോഷ് കുമാറും പന്തളത്ത് ഡിസംബര്‍ 28 ന് പന്തളം കൊട്ടാരത്തിന്‍റെ തിരുവാഭരണത്തിലേക്ക് ഇരുവരും കൂടി സമര്‍പ്പിക്കും. എല്ലാവര്‍ഷവും ജനുവരി 12 ന് പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇരുവരും വര്‍ഷങ്ങളായി അനുഗമിക്കാറുണ്ട്. പയ്യന്നൂര്‍ കണ്ടോത്ത് കെ ശശികുമാര്‍ മുണ്ട വളപ്പിലാണ് ഈ ഭസ്മത്തട്ട് രൂപകല്‍പ്പന ചെയ്തത്.