അലഞ്ഞു നടന്ന വൃദ്ധനെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു

നീലേശ്വരം :അലഞ്ഞു നടന്ന വൃദ്ധന് ആശ്രയമായി നീലേശ്വരം ജനമൈത്രി പോലീസ്. ആരോരുമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന കാര്യംകോട് സ്വദേശി പൊക്കനെയാണ് നീലേശ്വരം ജനമൈത്രി പോലീസ് ചേര്‍ത്തു പിടിച്ച് മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടു വിട്ട് സംരക്ഷണം ഒരുക്കിയത്. ഒപ്പം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള ക്രിസ്മസ് കേയ്ക്കും വാങ്ങിയാണ് പോലീസ് പോയത്. തുടര്‍ന്ന് അവിടെ വെച്ച് കേക്ക് മുറിച്ചു. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ കെ വി രതീശന്‍ , ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ , സി കെ കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അലഞ്ഞു നടന്ന വൃദ്ധനെ പുനരധിവാസ കേന്ദ്രത്തില്‍ കൊണ്ടുവിട്ടത്.