കാസര്‍കോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മധൂര്‍ പറക്കിലയിലെ ഭാസ്കര മായിപ്പാടിയുടെയും ജയന്തിയുടെയും മകന്‍ നവീന്‍കുമാര്‍(46) ആണ് മരിച്ചത്. ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന നവീന്‍ കുമാറിന് നട്ടെല്ലിന് ബാധിച്ച അസുഖം മൂലം 18 വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്.