തൃക്കരിപ്പൂര്‍: സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടില്‍ അതിക്രമിച്ചുകയറി മാതാവിനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.സൗത്ത് തൃക്കരിപ്പൂരിലെ ഫാത്തിമ മന്‍സിലില്‍ കെ. സമീറ (42), മകള്‍ ആയിഷ മസൂദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൗത്ത് തൃക്കരിപ്പൂരിലെ ഹമീദിന്റെ മകന് കെ. ജുനൈദിനെതിരെയാണ് (31) പോലീസ് കേസെടുത്തത്. 30ന് വൈകിട്ട് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി സമീറയെ പിടിച്ചുതള്ളിയിട്ട് വീഴ്ത്തുകയും മകളെ ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ഇതിനിടെ മൊബൈല്‍ ഫോണും എടുത്തുകൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.സമീറയുടെ മകനും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
സാമ്പത്തിക ഇടപാടിനെച്ചൊല്ലി വീട്ടില്‍ അതിക്രമം; മാതാവിനും മകള്‍ക്കും പരിക്ക്