ചെറുവത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മണ്ഡലം പ്രസിഡണ്ടും, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവുമായ കാടങ്കോട് നെല്ലിക്കാലിലെ കൊക്കോട്ട് ബാലകൃഷ്ണന്‍ (72) അന്തരിച്ചു. കാടങ്കോട് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട്, ഫിഷിംങ് ഹാര്‍ബര്‍ വികസന സമിതി സെക്രട്ടറി, നെല്ലിക്കാല്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടിന്‍റെ നാനാമുഖങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കര്‍മ്മനിരതനായിരുന്നു ബാലകൃഷ്ണന്‍. ഭാര്യ: തങ്കമണി വെങ്ങാട്ട്. മക്കള്‍: ഷിജിത്ത് വെങ്ങാട്ട് (ഫാര്‍മേഴ്സ് ബാങ്ക് ചെറുവത്തൂര്‍), മണി കൃഷ്ണന്‍ വെങ്ങാട്ട് (ലണ്ടന്‍), മരുമക്കള്‍: ധന്യ.പി, കാവ്യ നാരായണന്‍. സഹോദരങ്ങള്‍: മാധവി കൊക്കോട്ട്, കുഞ്ഞിക്കണ്ണന്‍ കൊക്കോട്ട്, കൊക്കോട്ട് സുരേശന്‍ മാസ്റ്റര്‍. നാളെ രാവിലെ 9.30 ന് ജയ്ഹിന്ദ് വായനശാലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തില്‍.
കൊക്കോട്ട് ബാലകൃഷ്ണന്‍ അന്തരിച്ചു