ജന്മദേശം വാര്‍ത്തയില്‍ തീരുമാനവുമായി താലൂക്ക് വികസന സമിതി യോഗം

നീലേശ്വരം: രണ്ടു ദിവസം മുമ്പ് ജന്മദേശം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ തീരുമാനവുമായി ഇന്ന് രാവിലെ നടന്ന ഹോസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം. ദീര്‍ഘദൂര ബസുകള്‍ നീലേശ്വരം ബസ്റ്റാന്‍റില്‍ കയറാതെ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് ജന്മദേശം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. യോഗത്തില്‍ വാര്‍ത്ത ചര്‍ച്ചയായി. മുഴുവന്‍ ബസുകളും നിര്‍ബന്ധമായും നീലേശ്വരം ബസ് സ്റ്റാന്‍റില്‍ കയറണമെന്ന് തീരുമാനമായി. കയറാതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍മാരായ വി.വി രമേശന്‍, പി പി മുഹമ്മദ് റാഫി, മറ്റ് ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പ് തലവന്മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.