ആക്രിക്കട തൊഴിലാളി വാടക വീട്ടില്‍ തൂങ്ങി മരിച്ചു

നീലേശ്വരം: ആക്രിക്കട തൊഴിലാളി വാടക വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വിനോദിനെയാണ് (26) നിടുങ്കണ്ടയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. പിതാവ് ശങ്കരലിംഗം കാഞ്ഞങ്ങാട് തെക്കേപ്പുറത്ത് നടത്തിവരുന്ന ആക്രിക്കടയില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം. തമിഴ്നാട് തെങ്കാശി ജില്ലയിലെ ശങ്കരംകോവില്‍ സ്വദേശിയാണ്. മാതാവ് വേലുത്തായി. സഹോദരങ്ങള്‍: വിനോദ, വിഷ്ണു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സ്വദേശമായ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.