കാസര്‍കോട്: ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ 70 കാരനെ സമീപത്തെ മാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പാടി ശ്രീനിലയത്തിലെ പി.കെ. കോരന്‍ വെളിച്ചപ്പാടനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടില്‍നിന്ന് ഇറങ്ങിയ കോരനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിന് സമീപത്തെ മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: പി.വി. നാരായണി. മക്കള്‍: ടി.കെ.രാജേഷ് (മാണിമൂല), ടി.കെ.രാധിക (ഉദയഗിരി), ടി.കെ. രതീഷ് (പാടി).
70 കാരന്‍ തൂങ്ങി മരിച്ചു