ഒന്നരവയസുകാരന്‍റെ മരണം: അന്വേഷണത്തില്‍ മെല്ലെ പോക്ക്

പയ്യന്നൂര്‍: അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനനെ നേരില്‍ കണ്ട് പരാതി നല്‍കും. കുട്ടിക്ക് അനസ്തീഷ്യ നല്‍കിയ ഡോക്ടറെ മാത്രമാണ് ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടാത്തതാണ് കൂടുതല്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കുന്നതില്‍ തടസമെന്ന് പയ്യന്നൂര്‍ പോലീസ് പറയുന്നു. ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്. നിലവില്‍ പ്രതി ചേര്‍ത്തത് അനസ്തീഷ്യ നല്‍കിയ ഡോക്ടറെ മാത്രമാണെന്നും സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പയ്യന്നൂര്‍ പോലീസ് വിശദീകരിച്ചു.