നീലേശ്വരം: ദേശീയപാതയ്ക്കരികില്‍ നീലേശ്വരം നിടുങ്കണ്ടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തേജസ്വിനി സഹകരണ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ഒന്നും രണ്ടും മൂന്നും നിലകളിലെ ഫാള്‍സ് സീലിങ് പൊളിച്ചു നീക്കി അകത്തു കയറിയാണ് മോഷ്ടാക്കള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നത്. ആശുപത്രിയുടെ വിവിധ നിലകളില്‍ സ്ഥാപിച്ചിരുന്ന ഓക്സിജന്‍ സംവിധാനത്തിന്റെയും സെന്‍ട്രല്‍ എയര്‍ കണ്ടീഷനിങ്ങിന്റെയും ചെമ്പ് പൈപ്പുകള്‍, ഇലക്ട്രിക് വയറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, ബാത്ത്റൂം ഫിറ്റിങ്ങുകള്‍ എന്നിവയാണ് മോഷണം പോയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങളും സാമഗ്രികളും അഴിച്ചെടുത്താണ് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തേജസ്വിനി ആശുപത്രി മാനേജര്‍ വി.വി. നിഖില്‍ നീലേശ്വരം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചു.
നിര്‍മ്മാണത്തിലിരിക്കുന്ന തേജസ്വിനി ആശുപത്രിയില്‍ പത്ത് ലക്ഷത്തിന്റെ കവര്‍ച്ച