സി പി എം നേതാവ് ശ്രീധരന്‍ അന്തരിച്ചു

നീലേശ്വരം: സി പി എം നേതാവും പനത്തടി, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ മുന്‍ ഭരണസമിതിഅംഗവുമായ പാണത്തൂര്‍ നെല്ലിക്കുന്ന് സ്വദേശിയും നിലവില്‍ ചോയ്യങ്കോട് താമസക്കാരനുമായ കെ.ശ്രീധരന്‍ (48) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം കലശലായതോടെ ഏതാനും ദിവസം മുമ്പ് ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിലാണ് മരണം. ഇദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുതവണ പനത്തടി പഞ്ചായത്തിലും ഒരുതവണ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലും അംഗമായി. സി പിഎം നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, പാണത്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗം, ഏ കെ എസ് വില്ലേജ് സെക്രട്ടറി ഏരിയാ കമ്മറ്റിയംഗം, ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ ചോയ്യം കോട് യൂണിറ്റ് സെക്രട്ടറി, ഡിവിഷന്‍ കമ്മറ്റി സെക്രട്ടറി, നീലേശ്വരം ഏരിയാവൈസ് പ്രസിഡണ്ട്, സി ഐ ടി യു കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കമ്മറ്റിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: സുനിത. മക്കള്‍: ആമേഘ്. ആരാധ്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍). കരുണാകരന്‍റെയും സുമിത്രയുടെയും മകനാണ്. സഹോദരങ്ങള്‍: രോഹിണി (അംഗണ്‍വാടി ഹെല്‍പ്പര്‍ പാണത്തൂര്‍), നാരായണി.