പെരിയ: നിര്‍മ്മാണ തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആയംപാറ, വില്ലാരംപതിചാപ്പക്കാലിലെ ദാമോദരന്‍റെ മകന്‍ എ കെ പ്രശാന്ത് കുമാറാണ് (45) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരമണിയോടെയാണ് പ്രശാന്തിനെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: പ്രേമ. ഭാര്യ: ശ്രുതി. ഋതിക ഏകമകളാണ്. സഹോദരി: പ്രസീദ.
തൂങ്ങിമരിച്ചു