കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ് ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ലക്ഷം തുളസി അച്ചന നട ത്തി. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. സര്‍വൈശ്വര്യവും, അഷ്ടൈശ്വര്യവും, നാടിനും കുടുംബത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് അര്‍ച്ചന നടന്നത്. നട തുറക്കല്‍, ഗണപതി ഹോമം, ധജാരോഹണം, പഞ്ചാമൃതാഭിഷേകം, മംഗള പൂജ, ഉച്ച പൂജ, ദീപാരാധന, സമൂഹ വിഷ്ണു സഹസ്രനാമ പാരായണം, മഹാപൂജ, ജന്മാഷ്ടമിയുടെ ഭാഗമായി ശോഭാ യാത്ര തുടങ്ങിയ നിരവധി ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നു.
ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തുളസിയാര്ച്ചന