ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് പി.വി.രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 23 അംഗങ്ങളില്‍ 11 നെതിരെ 12 വോട്ട് നേടിയാണ് യുഡിഎഫ് നല്കിയ അവിശ്വാസം പാസായത്. കഴിഞ്ഞ ഡിസംബര്‍ 27 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ എന്‍.ചന്ദ്രന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് 11 വീതം വോട്ടാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ എല്‍ഡിഎഫിലെ പി.വി.രാജേന്ദ്രന് പ്രസിഡന്റാവുകയായിരുന്നു. പിന്നീട് 6 മാസം കഴിഞ്ഞാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ യുഡിഎഫിലെ സിയാസ് കാപ്പില്‍ അവിശ്വാസം അവതരിപ്പിച്ചു. തുടര്‍ന്ന് 45 മിനിട്ടോളം നടന്ന ചര്‍ച്ചയ്ക്ക് ശേഷം വെട്ടെടുപ്പ് നടത്തി. ഇതോടെ യുഡിഎഫ് നല്കിയ പ്രമേയം പാസായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി.അജിത, അസി. സെക്രട്ടറി വി.വി.ശശി, പി എം സുരേന്ദ്രനാഥ്, എസ.് കെ.ശാലിനി, ടി.പരമേശ്വരന് എന്നിവര്‍ വോട്ടെടുപ്പ് നിയന്ത്രിച്ചു. അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരത്തെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റിന്റെ ചുമതല.
ഉദുമ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം: എല്‍ഡിഎഫ് പ്രസിഡന്റ് പുറത്ത്