75.11 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്ററില്‍

കാസര്‍കോട്: 75.11 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, മഞ്ഞനടുക്കത്തെ കെ അബ്ദുല്‍ ഷെരീഫി (30)നെയാണ് കാസര്‍കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സി സന്തോഷും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിയ, വില്ലേജിലെ തണ്ണോട്ട്, കലാം നഗറിലെ ഗ്രൂപ്പ് ടെന്‍പ്ലാസ ലോഡ്ജിലെ മുറിയില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു പ്രകാശ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി കെ വി സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.രാജേഷ്, ടി വി അതുല്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.