ചെറുവത്തൂര്‍: സാമൂഹിക സേവകനും അറക്കല്‍ മ്യൂസിയത്തിന്‍റെ കേര്‍ടേക്കറുമായിരുന്ന മടക്കരയിലെ ആദിരാജ മുഹമ്മദ് റഫി(60) അന്തരിച്ചു. അറക്കല്‍ രാജവംശത്തിന്‍റെ മുന്‍സ്ഥാനിയായിരുന്ന സുല്‍ത്താന ആയിശബിയും എ.പി. എം.മൊയ്ദു കേയിയുമാണ് മാതാപിതാക്കള്‍. ചെറുവത്തൂര്‍ തുരുത്തി ടി.പി.അബ്ദുള്ള കുഞ്ഞിയുടെ മകള്‍ സാജിദ പാട്ടില്ലം ആണ് ഭാര്യ. മക്കള്‍: ഡോ. ഹാജിസ, ഡോ.ആലിയ, ആബിദ. മരുമക്കള്‍: ജാബിര്‍ അറക്കല്‍(പാലക്കാട്), നസ്വാന്‍(കോട്ടിക്കുളം). വൈകീട്ട് തലശ്ശേരി ഓടത്തില്‍പള്ളിയിലാണ് ഖബറടക്കം.
ആദിരാജ മുഹമ്മദ് റഫി അന്തരിച്ചു