കെ.കെ.നാരായണന്‍ അന്തരിച്ചു

കരിന്തളം: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം ചെയര്‍മാനും,മുന്‍ കെപിസിസി അംഗവും നീലേശ്വരം ഗ്യാസ് ഏജന്‍സി ഉടുമയും പ്രമുഖ പ്ലാന്‍ററുമായ കരിന്തളം കുമ്പളപ്പള്ളിയിലെ അഡ്വ: കെ.കെ.നാരായണന്‍ (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് കുമ്പളപ്പള്ളിയിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ ആറളത്തെ തറവാട് വീട്ടുവളപ്പില്‍. ഭാര്യ: കെ.സുശീല (റിട്ട:അധ്യാപിക കരിമ്പില്‍ ഹൈസ്കൂള്‍) മകള്‍: കാര്‍ത്തിക. മരുമകന്‍: ആദര്‍ശ് (ഇരുവരും ചെന്നൈ). സഹോദരങ്ങള്‍: ഡോ.കെ.ഗംഗാധരന്‍ (അബുദാബി), രാജ്മോഹന്‍ (ആറളം), അഡ്വ.രത്നകുമാരി (മുംബൈ), ഗീത കരിമ്പില്‍ (ആറളം), കെ.നിര്‍മലകുമാരി, പരേതനായ ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍.