നീലേശ്വരം: യുവാവിനെ വീട്ടുമുറ്റത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളി ഉമിച്ചി കുറ്റിയാട്ട് വീട്ടില്‍ ബീരന്റെ മകന് കെ.വി.രാജേഷ്(35) ആണ് വീട്ടിന് മുറ്റത്തുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി ഏഴരക്കും ഇന്ന് രാവിലെ 7.10 നും ഇടയിലുള്ള സമയത്താണ് രാജേഷ് തൂങ്ങിമരിച്ചത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.