ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബന്തടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാനടുക്കത്തെ 26 കാരി മരിച്ചു. ശാസ്ത്രിനഗറിലെ വിജിനയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ വര്‍ഷമായി ചികിത്സയിലായിരുന്നു. ഇ ന്നലെ വൈകീട്ട് മംഗലാപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. നാരായണന്‍റെയും ഓമനയുടെയും മകളാണ്. വിജേഷ്, വിനീഷ് എന്നിവര്‍ സഹോദരങ്ങളാണ്.