ചെറുവത്തൂര്‍: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആല്‍ബിന്‍ (40), കോഴിക്കോട്, മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുല്‍ മനാഫ് (37) എന്നിവരാണ് പിടിയിലായത്. പ്രജീഷിനെ പയ്യന്നൂര്‍ പോലീസും മനാഫിനെ കോഴിക്കോട് പോലീസുമാണ് അറസ്റ്റു ചെയ്തത്. ഇതോടെ പ്രകൃതി വിരുദ്ധ പീഡനകേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി നാലു പ്രതികളെ കിട്ടാനുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16 കാരനാണ് പീഡനത്തിനിരയായത്. കേസില്‍ ബേക്കല്‍ എ ഇ ഒയും പടന്ന സ്വദേശിയുമായ വി.കെ സൈനുദ്ദീന്‍ (52), പടന്നക്കാട്ടെ റംസാന്‍ (64), ആര്‍ പി എഫ് ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), തൃക്കരിപ്പൂര്‍, വള്‍വ്വക്കാട്ടെ കുഞ്ഞഹമ്മദ് (55), പൂച്ചോലിലെ നാരായണന്‍ (60), വടക്കേ കൊവ്വലിലെ റയീസ് (30), വെള്ളച്ചാലിലെ സുകേഷ് (30), ചീമേനിയിലെ ഷിജിത്ത് (36), പയ്യന്നൂര്‍, കോറോത്തെ സി ഗിരീഷ് (47) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍റിലാണ്. യൂത്ത് ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഉള്‍പ്പെടെയുള്ള നാലുപ്രതികള്‍ ഒളിവിലാണ്. ഇവരില്‍ സിറാജ് കീഴടങ്ങിയേക്കുമെന്ന സൂചനയുണ്ട്.
16 കാരന് നേരെ ലൈംഗീക പീഡനം: അറസ്റ്റിലായവരുടെ എണ്ണം 12 ആയി
