കാഞ്ഞങ്ങാട്: ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ചചെയ്തു. പയ്യന്നൂര്‍ മാവിച്ചേരിയിലെ എന്‍.വി.പ്രസാദിന്‍റെ ഭാര്യ ഉദയയാണ് കവര്‍ച്ചക്കിരയായത്. ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. കാഞ്ഞങ്ങാട് ബസ്റ്റാന്‍റില്‍ ബസിറങ്ങി ഹാന്‍റ്ബാഗ് തുറന്നുനോക്കിയപ്പോഴാണ് ആറരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉദയയുടെ സീറ്റിന് തൊട്ട് പിറകില്‍ മൂന്ന് നാടോടി സ്ത്രീകള്‍ യാത്രചെയ്തിരുന്നു. ഇവരായിരിക്കാം സ്വര്‍ണ്ണാഭരണങ്ങള്‍ ഹാന്‍റ് ബാഗില്‍ നിന്നും മോഷ്ടിച്ചതെന്ന് ഉദയ ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.