കണ്ണൂര്‍: നാഷണല്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അറക്കല്‍ പുറക്കാട്ട് മഹമൂദ് (78) നിര്യാതനായി. നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ലീഗ്, ഇടതുമുന്നണി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മട്ടന്നൂരില്‍ ടെലിച്ചറി ഹാര്ഡ്വെയര് സ്ഥാപന ഉടമയാണ്. രാഷ്ട്രീയ സാമൂഹിക സേവന പൊതുമണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഭാര്യ റഹ്മത്ത്. എ. കെ. പി. മക്കള്‍: ഷഫ്രീജ് (ആര്യ ട്രാവല്‍സ്), ഫിറോസ് (ദുബായ്),ഫസല്‍ (ദുബായ്),ഫാത്തിമ ഷഹനാസ്.മരുമക്കള്‍: റസാന, ഹിന, ഷഹാന. കണ്ണൂര്‍ സിറ്റിമസ്ജിദ് ഖബ്ര്സ്ഥാനില് മൃതദേഹം ഖബറടക്കി.
പുറക്കാട്ട് മഹമൂദ് അന്തരിച്ചു